Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munsif Lays

Kottayam

മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി സ്ഥാ​പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ജീ​വ​ന്‍ വ​യ്ക്കു​ന്നു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യി​ല്‍ മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി സ്ഥാ​പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ജീ​വ​ന്‍ വ​യ്ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മു​ന്‍​സി​ഫ്-​മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.
ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു. പ​ത്ത് വ​ര്‍​ഷം മു​മ്പ് അ​നു​മ​തി ല​ഭി​ച്ച കോ​ട​തി​യാ​ണി​ത്.

എ​ന്നാ​ല്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇ​തു​വ​രെ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​നാ​യി​ല്ല. ഇ​പ്പോ​ള്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ആ​രം​ഭം കു​റി​ച്ചി​രി​ക്കു​യാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​മാ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യും ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കു​ ശേ​ഷ​മാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ പേ​പ്പ​ര്‍​ വ​ര്‍​ക്കു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

കോ​ട​തിസ​മു​ച്ച​യ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ടു​ത്തു​രു​ത്തി ടൗ​ണി​നോ​ട് ചേ​ര്‍​ന്ന് ക​ണ്ടെ​ത്തി ന​ല്‍​കാ​ന്‍ ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഇ​തി​ന്‍റെ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ത്തി​ല്‍​നി​ന്നും കോ​ട​തി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ വാ​ര്‍​ഡ് മെ​ംബർ ടി.​സി. വി​നോ​ദ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഏകകണ്ഠമായി പാ​സാ​ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ് പ​റ​ഞ്ഞു.

70 സെ​ന്‍റി​ല​ധി​കം വ​രു​ന്ന ഭൂ​മി​യി​ല്‍ ത​ക​ര്‍​ച്ച​യി​ലാ​യ ക്വാ​ര്‍​ട്ടേ​ഴ്‌​സ് കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സ് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ്ഥ​ലം തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി 35 സെ​ന്‍റോ​ളം വി​ട്ടു ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​മേ​യം.


ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​മേ​യം സ​ര്‍​ക്കാ​രി​ന് കൈ​മാ​റു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Latest News

Corehub Up